Asianet News MalayalamAsianet News Malayalam

സ്കൂൾ കലോത്സവം മൂന്നാം ദിനം; കപ്പ് തിരിച്ച് പിടിക്കാൻ കോഴിക്കോട്, വിട്ടുകൊടുക്കാതിരിക്കാൻ പാലക്കാട്

വാരാന്ത്യമായതിനാൽ തന്നെ കാണികളുടെ വൻ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങൾ ഇപ്പോഴും ഫലം കണ്ടിട്ടില്ല. 

SCHOOL KALOLSVAM DAY 3 begins kozhikode moving closer to championship
Author
Kasaragod, First Published Nov 30, 2019, 8:35 AM IST

കാസർഗോഡ്: കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കപ്പിനായുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്. മാർഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദികളിലെത്തും. വാരാന്ത്യമായതിനാൽ തന്നെ കാണികളുടെ വൻ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങൾ ഇപ്പോഴും ഫലം കണ്ടിട്ടില്ല. 

239 മത്സരഇനങ്ങളിൽ 67 ശതമാനവും പൂർത്തിയാകുമ്പോൾ ഒരു ജില്ലയ്ക്കും ആധികാരികത ഉറപ്പാക്കാനായിട്ടില്ല. 

കലോത്സവം പോയിന്‍റ് നില അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പതിവ് പോലെ ഇന്നും പ്രധാനവേദി രാവിലെ തന്നെ നിറഞ്ഞു. ഭരതനാട്യവും തിരുവാതിരയുമാണ് പ്രധാനവേദിയിലെ ഇന്നത്തെ ആകർഷണം. അവധിദിനം കൂടിയായതോടെ കലാപ്രേമികൾ സദസ് സമ്പന്നമാക്കി. നൃത്തഇനങ്ങളും നാടകവും കാണാൻ പ്രേക്ഷകർ ഒഴുകിയെത്തി.നാടകമത്സരമാണ് കാണികളെ ആകർഷിച്ച മറ്റൊരു മത്സര ഇനം, മികച്ച നിലവാരം പുലർത്തിയ കുട്ടികൾ കാണികളുടെ പ്രതീക്ഷ കാത്തു. സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നവയായിരുന്നു നാടകങ്ങളെല്ലാം നിറഞ്ഞ സദസിലായിരുന്നു മത്സരം നടന്നത്.

സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശൂരും ഒപ്പത്തിനൊപ്പമാണ് പോരാട്ടം. അറബിക് കലോത്സവത്തിൽ ഒന്നാമതെത്താൻ 7 ജില്ലകളാണ് നേർക്കുനേർ. മലബാറിന്‍റെ പ്രിയപ്പെട്ട ഇനങ്ങളായ മാപ്പിളപ്പാട്ടിനും ഗസലിനും കയ്യടിക്കാൻ കാസർഗോട്ടുകാർ ഒഴുകിയെത്തി. മികച്ച നിലവാരമാണ് മത്സരാർത്ഥികൾ പുലർത്തിയത്.

എങ്കിലും കഴിഞ്ഞ 2 ദിവസത്തേയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമം മൂന്നാം ദിനവും ഫലം കണ്ടില്ലെന്നതാണ് മേളയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios