തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. ബുധനാഴ്ച വരെയാണ് ചർച്ച. അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനർവിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തും.

സർക്കാർ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. അതേസമയം പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും നിയമന നിയന്ത്രണത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചിട്ടില്ല; കടകംപള്ളി