Asianet News MalayalamAsianet News Malayalam

ഒടുവില്‍ കണ്ടെത്തി, അഞ്ചുകോടിയുടെ ഭാഗ്യവാനെ

നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസമാണ് റെജിന്‍ തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്. അപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
 

5 crore monsoon lottery winner
Author
kochi, First Published Aug 6, 2020, 2:08 PM IST

കൊച്ചി: അഞ്ച് കോടി രൂപയുടെ ഭാഗ്യം ലഭിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ മണ്‍സൂണ്‍ ബമ്പറായ അഞ്ച് കോടി രൂപയുടെ ലോട്ടറിയടിച്ചത്. നറുക്കെടുത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയിയെ കണ്ടെത്താനായിരുന്നില്ല. നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസമാണ് റെജിന്‍ തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്. അപ്പോഴാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. ബംബര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രമാണ് റെജിന്‍ പരീക്ഷിക്കാറുള്ളത്. കോടനാട് കുറിച്ചിലക്കോട് കിഴക്കുപുറത്തുകുടി സ്വദേശിയായ റെജിന്‍ സ്വകാര്യകമ്പനിയിലെ ജോലിക്കാരനാണ്.
 

Follow Us:
Download App:
  • android
  • ios