Asianet News MalayalamAsianet News Malayalam

സ്​റ്റേഷനറി കടയിൽനിന്ന് ബ​മ്പ​ര്‍ ലോ​ട്ട​റി ടിക്കറ്റുകളും പണവും കവർന്നു

ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണം നടത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സിസിടിവി​യി​ല്‍ നി​ന്ന്​ പൊ​ലീ​സി​ന്​ ല​ഭി​ച്ചുവെന്നാണ് വിവരം.

Bumper lottery tickets and cash were stolen from stationery shop
Author
Kozhikode, First Published Sep 6, 2020, 9:06 PM IST

കോ​ഴി​ക്കോ​ട്: സ്റ്റേഷനറി കടയിൽ നിന്ന് ലോട്ടറി ടി​ക്ക​റ്റു​ക​ളും പണവും കവർന്നു. ര​ണ്ടാം​ഗേ​റ്റി​ന് സ​മീ​പ​ത്തെ വെ​ങ്കി​ടേ​ഷ് സ്​​റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​ത്തി​ത്തു​റ​ന്ന ക​ട​യി​ൽ​നി​ന്ന്​ ഓ​ണം ബ​മ്പ​ര്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ, സി​ഗ​ര​റ്റ്, 6000 രൂ​പ എ​ന്നി​വ​യാ​ണ്​ ക​വ​ര്‍ന്ന​ത്. 

ടൗ​ണ്‍ സിഐ എ. ​ഉ​മേ​ഷും എ​സ്‌ഐ കെ.​ടി. ബി​ജി​ത്തും ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണം നടത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സിസിടിവി​യി​ല്‍ നി​ന്ന്​ പൊ​ലീ​സി​ന്​ ല​ഭി​ച്ചുവെന്നാണ് വിവരം. സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ഇ​വി​ടെ പ​തി​വാ​യി ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നാ​ണ്​​ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. 

മ​യ​ക്കു​മ​രു​ന്ന് വില്‍പ​ന​യും ഉ​പ​യോ​ഗ​വും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കാ​റു​ണ്ട്. നേ​ര​ത്തെ ഇ​വി​ടെ നി​ന്ന്​ ഒ​രാ​ളെ പി​ടി​കൂ​ടി പൊലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. അ​തേ​സ​മ​യം, രാ​പ്പ​ക​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്താ​റു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

Follow Us:
Download App:
  • android
  • ios