Asianet News MalayalamAsianet News Malayalam

ഭാ​ഗ്യശാലി ആര്? വിഷു ബമ്പർ ഒന്നാം സമ്മാനം വടകരയില്‍ വിറ്റ ടിക്കറ്റിന്

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം  ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. 

kerala lottery result vishu bumper sale in vadakara
Author
Vadakara, First Published Jul 23, 2021, 8:58 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ആർക്കാണ് പത്തുകോടി ലഭിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 

വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. വടകരക്ക് സമീപം തിരുവള്ളൂർ ഭാഗത്താണ് ആ ടിക്കറ്റ് വിറ്റതെന്നാണ് ഏജൻസിയിൽ നിന്നുള്ള വിവരം. എന്നാൽ ആർക്കാണ് സമ്മാനം കിട്ടിയതെന്ന കാര്യം വ്യക്തമല്ല.

ഫലം അറിയാം: വിഷു ബമ്പർ നറുക്കെടുപ്പ്; 10 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം  ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios