Asianet News MalayalamAsianet News Malayalam

Kerala Lottery Result: നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? വിൻ വിൻ w 705 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

kerala-lottery-win-win-w-705-lottery-result-today-6-2-2023 nrn
Author
First Published Feb 6, 2023, 7:32 AM IST

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ w 705 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. 

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്.

ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം AW 687726 എന്ന നമ്പറിനാണ് ലഭിച്ചത്. ​മൂവാറ്റുപുഴ വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ സമ്മാനം. ഷാരോൺ പി വി എന്ന ഏജൻസിയിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയത്. AS 566269 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ആലപ്പുഴ ആണ് ഈ ടിക്കറ്റ് വിറ്റത്. സി എസ് ബാബു എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്.

Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

അതേസമയം, ഈ വർഷത്തെ സമ്മർ ബംപർ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. മാർച്ചിൽ നറുക്കെടുപ്പ് നടക്കും. ഈ വര്‍ഷത്തെ ക്രിസ്മസ് ബംപര്‍ XD 236433 എന്ന നമ്പറിനാണ് ലഭിച്ചത്. 16 കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്ർ ഭാഗ്യശാലി ഇതുവരെയും രംഗത്തെത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios