കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയിൽ ഒന്നാം സമ്മാനം കണ്ണൂരിലെ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. എസ്ടി 269609 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പയ്യൻ ലോട്ടറിയുടെ തലശ്ശേരി റോഡിലുള്ള ചില്ലറ വിൽപന ശാലയിൽ നിന്ന് ജനുവരി പതിനഞ്ചിനോ തൊട്ടടുത്ത ദിവസങ്ങളിലോ ആവാം ഈ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു. മാനന്തവാടി വള്ളിയൂർക്കാവ് ലോട്ടറി സബ് ഓഫീസിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. 

എസ്ടി സീരിസിൽ 09ൽ അവസാനിച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ 08 നമ്പർ ടിക്കറ്റുള്ള ആൾ ലോട്ടറി സ്റ്റാളിനു സമീപത്തു തന്നെ ജോലി ചെയ്യുന്ന കടയിലെ ജീവനക്കാരനാണ്. 12 കോടിയുടെ ഉടമസ്ഥൻ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ പറയുന്നു. സമാശ്വാസ സമ്മാനത്തിന് ഒരാൾ രംഗത്തു വന്നിട്ടുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ സമ്മാനാർഹമായ ടിക്കറ്റുമായി ഫോട്ടോ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു നമ്പർ മാറ്റിയൊട്ടിച്ച് പ്രചരിപ്പിക്കുന്നതാണെന്നു വ്യക്തമാകുന്നുണ്ട്.

ഒന്നാം സമ്മാനം [Rs.12 Crores]

ST 269609

സമാശ്വാസ സമ്മാനം (Rs.5,00,000/-)

CH 269609,  RI 269609, MA 269609,  SN 269609, EW 269609,  YE 269609, AR 269609,  BM 269609,  PR 269609

രണ്ടാം സമ്മാനം [Rs. 50 Lakhs]

CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,

മൂന്നാം  സമ്മാനം[Rs. 10 Lakhs]

CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380