തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.

മാർച്ച് 31ന് നടക്കാനിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജൂൺ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 

കഴിഞ്ഞവർഷം നാല് കോടി ആയിരുന്നു സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ സമ്മാനത്തുക. 150 രൂപയായിരുന്നു ടിക്കറ്റിന്റെ വില. കാസർ​കോട് സുള്ള്യ സ്വദേശിക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.