Asianet News MalayalamAsianet News Malayalam

Pooja Bumper| പൂജാ ബമ്പറിന്റെ അഞ്ച് കോടി ആർക്ക്? ഭാ​ഗ്യശാലിയെ കാത്ത് യാക്കോബും

പൂജാ ബമ്പറിന്‍റെ ഭാഗ്യശാലിയെ കാത്ത് കേരളക്കര.

koothattukulam lottery agency waiting for Pooja bumper winner
Author
Ernakulam, First Published Nov 22, 2021, 11:18 AM IST

എറണാകുളം: കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ പൂജാ ബമ്പർ(Pooja Bumper BR 82)  നറുക്കെടുപ്പ് നടന്നത്. RA 591801 എന്ന നമ്പറിനാണ് അഞ്ച് കേടി ലഭിച്ചത്. കൂത്താട്ടുകുളത്തെ സിയാന്റെസ് ലക്കി സെന്ററിൽ(CeeyanteS Lucky Centre) നിന്നും യാക്കോബ്(ജേക്കബ്) എന്ന കച്ചവടക്കാരൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാകും ആ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കരയും യാക്കോബും. 

സിയാന്റസ് ഏജന്‍സി വഴിയാണ് താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് യാക്കോബ് അറിയുന്നത്. ആര്‍എ സീരീസിലുള്ള പത്ത് ടിക്കറ്റുകള്‍ ജേക്കബ് വാങ്ങിയിരുന്നു. ഇത് മുഴുവനും വിറ്റ് പോയി. ടിക്കറ്റ് വാങ്ങിയവരില്‍ ഓര്‍മയിലുള്ള ചിലരെ വിളിച്ചുചോദിച്ചുവെങ്കിലും ഭാഗ്യശാലിയെ കണ്ടെത്താനായില്ല. 

Read Also: Pooja Bumper BR- 82|ഭാ​ഗ്യശാലി ആര്? പൂജാ ബമ്പറിന്റെ അഞ്ച് കോടി കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്

ശാരീരിക വെല്ലുവിളിയുള്ളയാളാണ് യാക്കോബ്. വടകര സെയിന്റ് ജോണ്‍സ് സ്‌കൂളിലെ പഠനത്തിനുശേഷം അച്ഛനോടൊപ്പം വ്യാപാരത്തില്‍ സഹായിയായി കൂടി. പിന്നീട് കട സ്വന്തം ചുമതലയിലായി. 15 വര്‍ഷം മുമ്പാണ് യാക്കോബ് ലോട്ടറി വില്പന തുടങ്ങിയത്. 

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. 
രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. 

Kerala lottery Result: Pooja Bumper BR- 82|പൂജാ ബമ്പർ BR 82 നറുക്കെടുപ്പ്; 5 കോടി നേടിയ ആ ഭാ​ഗ്യനമ്പര്‍ ഇതാണ്

Follow Us:
Download App:
  • android
  • ios