കണ്ണൂർ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി കച്ചവടക്കാരിയിൽ നിന്ന് പണം തട്ടി എടുത്ത ആളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ കൊട്ടിയൂർ അമ്പായത്തോട് തൊണ്ണമാക്കിൽ തോമസ് എന്നയാളാണ് അറസ്റ്റിലായത്. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി റോഡിലെ ലോട്ടറി വിൽപനക്കാരി ബിന്ദുവിനെ പറ്റിച്ച് തോമസ് 5,000 രൂപയാണ് കൈക്കലാക്കിയത്.

കഴിഞ്ഞ ആറാം തീയതിയാണ് സംഭവം നടന്നത്. ഫെബ്രുവരി 28ന് നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് തിരുത്തിയാണ് തോമസ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ പറയുന്നു. മാനന്തവാടി സിഐ  എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. തോമസിനെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തു.

Read Also: നമ്പറുകൾ നോക്കാനെന്ന വ്യാജേന ടിക്കറ്റ് കൈക്കലാക്കി; അന്ധയായ സ്ത്രീയിൽ നിന്ന് ലോട്ടറികള്‍ തട്ടിയെടുത്തു

ടിക്കറ്റ് വില വർധന; പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് ലോട്ടറി വകുപ്പ്

ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി; പിന്നാലെ കച്ചവടക്കാരന്‍ തൂങ്ങിമരിച്ചു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക