എറണാകുളം: ഈ വർഷത്തെ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശി അളക സാമി വിറ്റ ടിക്കറ്റിന്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.  TB 173964 എന്ന നമ്പറിനാണ് 12 കോടി രൂപ ലഭിച്ചിരിക്കുന്നത് .

തമിഴ്നാട് സ്വദേശിയായ അളക സ്വാമി എടുത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് അജേഷ് കുമാർ പറയുന്നു.കടവന്ത്രയിലാണ് അളക സാമി കച്ചവടം നടത്തുന്നത്. അളക സാമിയെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും എറണാകുളത്തായിരിക്കും ഭാഗ്യശാലി ഉള്ളതെന്നും അജേഷ് പറയുന്നു. 

ബമ്പറുകളുടെ രണ്ടാം സമ്മാനങ്ങള്‍ തങ്ങള്‍ വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചട്ടുണ്ടെന്നും ഇതാദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സന്തോഷത്തിന്‍റെ ഭാഗമായി കടില്‍ വരുന്ന എല്ലാവര്‍ക്കും അജേഷ് കുമാർ മധുരവും നല്‍കുന്നുണ്ട്. എന്തായാലും ടിക്കറ്റ് വിറ്റവരും ഏജന്‍സിക്കാരും ഭാ​ഗ്യശാലിയെ കാത്തിരിക്കുകയാണ്.