പാലക്കാട്: വെള്ളിയാഴ്ച നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യവനെ കാത്ത് കേരളക്കര. ആറ് കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഓഫീസിൽ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജൻസി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജൻസിക്കു കൈമാറിയത്. ഭാഗ്യവാൻ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

മാർച്ച് 31ന് നടക്കാനിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജൂൺ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 1.25 കോടി രൂപയാണ്( 25 ലക്ഷം രൂപ വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവ സാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. 

Read Also:സമ്മർ ബമ്പർ നറുക്കെടുപ്പ്; 6 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..