Asianet News MalayalamAsianet News Malayalam

ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ട് കാര്യമില്ല; തുക കയ്യിൽ കിട്ടണമെങ്കിൽ ഇതും ശരിയാകണം

നമ്പര്‍ പിശക് സംബന്ധിച്ച് ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ ടിക്കറ്റ് മടക്കി നല്‍കിയാല്‍ തുക നല്‍കാം എന്നായിരുന്നു മറുപടി. അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാര്‍കോഡ് മാഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Officials gave back lottery tickets as barcode was not fixed in Idukki
Author
Idukki, First Published Feb 8, 2020, 7:01 PM IST

ഇടുക്കി: ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചാലും ടിക്കറ്റിലെ ബാര്‍കോഡ് തെളിഞ്ഞില്ലെങ്കില്‍ ഭാഗ്യം നഷ്ടപ്പെടും. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് നമ്പർ ഓഫീസിലെ സിസ്റ്റത്തിൽ തെളിഞ്ഞാൽ മാത്രമേ സമ്മാനം ലഭിക്കുകയുള്ളു. ഇത്തരത്തിലൊരു പണികിട്ടയിരിക്കുകയാണ് കട്ടപ്പന പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശന്.

കഴിഞ്ഞമാസം നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ എസ്എ, എസ്ബി, എസ് സി, എസ്ഡി, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്‌ജെ, എസ്‌കെ, എസ്എല്‍, എസ്എം എന്നീ 12 സീരിയലില്‍ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം മരുകേശന് ലഭിച്ചു. പിന്നാലെ ഇദ്ദേഹം കട്ടപ്പന ലോട്ടറി ഓഫീസില്‍ 12 ടിക്കറ്റുകളും ഹാജരാക്കി. 

എന്നാൽ, ഇതിൽ പതിനൊന്ന്  ടിക്കറ്റുകള്‍ക്ക് സമ്മാനത്തുക നല്‍കിയ അധികൃതര്‍, എസ് സി 967160 എന്ന ടിക്കറ്റിന് സമ്മാനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. ടിക്കറ്റ് നമ്പർ ലോട്ടറി ഓഫീസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ലെന്നാണ് ഇവർ കാരണമായി പറഞ്ഞത്.
  
നമ്പര്‍ പിശക് സംബന്ധിച്ച് ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ ടിക്കറ്റ് മടക്കി നല്‍കിയാല്‍ തുക നല്‍കാം എന്നായിരുന്നു മറുപടി. അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാര്‍കോഡ് മാഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ നിയമ നടപടിക്കൊരുങ്ങുകയാണ് മുരുകേശൻ.‌ വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററില്‍ നിന്നാണ് മുരുകേശൻ 12 ടിക്കറ്റുകളും എടുത്തത്.
 

Follow Us:
Download App:
  • android
  • ios