തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി വിൽപ്പയിൽ വർധന. ഇതുവരെ 15 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. സെപ്റ്റംബർ 22 നാണ് പൂജ ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. വിൽപനയുടെ അടിസ്ഥാനത്തിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 

2020 നവംബർ 15ന് രണ്ടു മണിക്കാണ് പൂജ ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 34 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക. 

Read Also: പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധന; ഒന്നാം സമ്മാനം അഞ്ച് കോടി, നറുക്കെടുപ്പ് നവംബറിൽ

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബമ്പ‍റിന്റെ ടിക്കറ്റ് വില 200 രൂപയാണ്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്.