Asianet News MalayalamAsianet News Malayalam

പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധന; ഒന്നാം സമ്മാനം അഞ്ച് കോടി, നറുക്കെടുപ്പ് നവംബറിൽ

പൂജാ ബമ്പ‍റിന്റെ ടിക്കറ്റ് വില 200 രൂപയാണ്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 
 

Pooja bumper ticket sales start
Author
Thiruvananthapuram, First Published Sep 25, 2020, 8:19 AM IST

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി വിൽപ്പന ആരംഭിച്ചു. സെപ്റ്റംബർ 22നാണ് ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 5,06,000 ടിക്കറ്റുകളാണ് വില്പന ആരംഭിച്ച രണ്ട് ദിവസത്തിനുള്ളിൽ വിറ്റുതീർന്നത്.

ആദ്യഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക. നറുക്കെടുപ്പ് 2020 നവംബർ 15ന് രണ്ടു മണിയ്ക്ക് നടക്കും.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബമ്പ‍റിന്റെ ടിക്കറ്റ് വില 200 രൂപയാണ്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

Follow Us:
Download App:
  • android
  • ios