Asianet News Malayalam

ലോക്ക്ഡൗൺ ഇളവ്; മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതൽ

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭാഗ്യക്കുറി ഓഫീസുകളിൽ നാളെ മുതൽ  (17 / 06 / 2021 ) ലോട്ടറി വില്പന പുനരാരംഭിക്കും.

postponed lottery draw start at 25th june
Author
Thiruvananthapuram, First Published Jun 16, 2021, 7:30 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് ഈ മാസം 25മുതൽ നടത്തും. സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 , നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര - ബിഎം 6 , ലൈഫ് വിഷു ബമ്പർ - ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് നടക്കുക. ഇവ യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.

മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പുതിയ പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം, തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ഭാഗ്യക്കുറി ഓഫീസുകളിൽ നാളെ മുതൽ  (17 / 06 / 2021 ) ലോട്ടറി വില്പന പുനരാരംഭിക്കും. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios