തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗൺ മൂലം നിര്‍ത്തിവച്ച സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വ്യാഴാഴ്ച(9-7-2020)പുനഃരാരംഭിക്കും. ആറാം തീയതി നിശ്ചയിച്ചിരുന്ന വിന്‍വിന്‍ - ഡബ്ല്യു 572 നറുക്കെടുപ്പാണ് നാളെ നടക്കുക. 

ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്ഥിരം നറുക്കെടുപ്പ് വേദിയായ ഗോർക്കി ഭവനിൽ നിന്ന് മാറ്റി നഗരപരിധിക്ക് പുറത്തുള്ള ആറ്റിങ്ങൽ ഗവൺമെന്റ് ബി.എച്ച്.എസിൽ വച്ചാകും ഈ നറുക്കെടുപ്പുകൾ നടക്കുക. നേരത്തെ ലോക്ക്ഡൗണിനെ തുടർന്ന് മാര്‍ച്ച് മാസത്തില്‍ നിര്‍ത്തി വച്ചിരുന്ന 8 ടിക്കറ്റുകളുടെ വില്‍പ്പന മെയ് 21 നാണ് പുനഃരാരംഭിച്ചിരുന്നു.

കൊവിഡ് ഭീതിയിൽ കേരള ലോട്ടറിയുടെ അച്ചടിയും വി‍ൽപനയും പൂർണമായും നിർത്തിവച്ചിരുന്നു. ലോക്ഡൗണിനു മുൻപു 96 ലക്ഷം വരെ അച്ചടിച്ചിരുന്ന കേരള ലോട്ടറിയുടെ വിവിധ ടിക്കറ്റുകൾ കൊവിഡ് ഭീഷണിയോടെ കുറച്ചിരുന്നു.

പുതുക്കിയ നറുക്കെടുപ്പ് തീയതികൾ

വിൻ വിൻ W 572 -       9-7-2020

സ്ത്രീശക്തി SS 217 -   10-7- 2020

അക്ഷയ AK 453   -      11- 7-2020

കാരുണ്യപ്ലസ് KN 324 -  12-7-2020

നിർമ്മൽ NR 181    -     19-7-2020

കാരുണ്യ KR 456 -         26-7-2020