Asianet News MalayalamAsianet News Malayalam

ആറ് കോടിയുടെ ഭാ​ഗ്യശാലി ആര്? സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

SE-208304  എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 

Summer Bumper's first prize for the ticket sold at Palakkad
Author
Palakkad, First Published Jun 26, 2020, 5:57 PM IST

പാലക്കാട്: ഇന്ന് നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഓഫിസിൽ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജൻസി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജൻസിക്കു കൈമാറിയത്. ഭാഗ്യവാൻ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. മാർച്ച് 31ന് നടക്കാനിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജൂൺ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 1.25 കോടി രൂപയാണ്( 25 ലക്ഷം രൂപ വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവ സാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. 

Read Also: സമ്മർ ബമ്പർ നറുക്കെടുപ്പ്; 6 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

ആകെ 15 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചതെന്നും ഈ മുഴുവൻ ടിക്കറ്റുകളും വിറ്റു പോയെന്നും പബ്ലിസിറ്റി ഓഫീസർ അറിയിച്ചു. ഇതോടെ ലോക്ക്ഡൗൺ കാരണം മാറ്റിവച്ച 8 നറുക്കെടുപ്പുകളും പൂർത്തിയായി. ഇനി ജൂലൈ 1 മുതൽ ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും നറുക്കെടുപ്പ് ഉണ്ടായിരിക്കും.

തുടക്കത്തിൽ എല്ലാ ടിക്കറ്റുകളും 60 ലക്ഷം വീതമാണ് അച്ചടിക്കുന്നത്. ആദ്യ ഒരാഴ്ചയിലേക്കുള്ള ടിക്കറ്റുകൾ ഓഫീസുകളിൽ വിതരണം തുടങ്ങി. നേരത്തെ 96 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios