പത്തനംതിട്ട: ജില്ലയിൽ ഇന്നു കൊവിഡ് സ്ഥിരീകരിച്ചത് ദില്ലിയിൽ നിന്നും വന്ന 19 വയസുള്ള പെൺകുട്ടിക്ക്. ദില്ലിയിൽ നിന്നും ട്രെയിൻ മാർ​ഗമെത്തിയ പെൺകുട്ടിക്ക് പ്രകടമായ രോ​ഗലക്ഷണങ്ങളില്ല. പന്തളം സ്വദേശിനിയാണ് പെൺകുട്ടി. 

മാർച്ച് 17-നാണ് വിദ്യാർത്ഥിനി ട്രെയിനിൽ നാട്ടിലെത്തിയത്. അന്യസംസ്ഥാനത്ത് വന്നതിനാൽ തുടർന്ന് പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അതേസമയം പെൺകുട്ടിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കുന്നത് ദുഷ്കരമായിരിക്കുമെന്നാണ് ആരോ​ഗ്യപ്രവ‍ർത്തകർ നൽകുന്ന സൂചന. 

ദില്ലി മെട്രോയിലും, മം​ഗളാ എക്സ്പ്രസിലും, കെഎസ്ആർടിസി ബസിലും പെൺകുട്ടി യാത്ര ചെയ്തിട്ടുണ്ട്. നിരീക്ഷണകാലയളവിൽ യാതൊരു രോ​ഗലക്ഷണവും ഇവർ കാണിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.