കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജു വാര്യര്‍ കോടതിയിലെത്തി. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും. 

സാക്ഷി വിസ്താരത്തിനിടെ മഞ്ജു വാര്യര്‍ ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ മൊഴി നിര്‍ണ്ണായകവും ആണ്, 5 വര്‍ഷം മുമ്പ് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച  കോടതിസമുച്ചയത്തില്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസും പരിഗണിക്കുന്നത് . 

സിദ്ദിഖ് , ബിന്ദു പണിക്കര്‍  എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും. പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങുന്നത്. ഒമ്പതേമുക്കാലോടെ തന്നെ മഞ്ജു വാര്യര് കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തുകയാണ്. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച