കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് വൈറസ് നിരീക്ഷണ വാർഡിൽ നിന്നും മോഷണക്കേസ് പ്രതി കടന്നുകളഞ്ഞു. യുപി ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ജയിലിലെ ഐസോലേഷൻ വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. കാസർകോട്  കനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
മാർച്ച് 25 നാണ് കാസർകോട് നിന്നും ഇയാളെ ജയിലിലേക്ക് കൊണ്ട് വന്നത്.

കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് നിന്നും കൊണ്ടു വന്നയാളായതിനാൽ ജയിലിലെ നിരീക്ഷണവാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാത്രിയാണ് ജയിൽ ജനൽ വെന്ർറിലേഷൻ തകർത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം.  ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.