Asianet News MalayalamAsianet News Malayalam

അലനെയും താഹയെയും പുറത്താക്കിയ നടപടി: വിശദാംശങ്ങൾ അറിയില്ലെന്ന് യെച്ചൂരി

അലനെയും താഹയെയും പുറത്താക്കിയതിന്റെ കാര്യങ്ങൾ പ്രാദേശിക നേതൃത്വങ്ങൾ വിശദീകരിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു

Alan Thaha UAPA case Yechuri on Party action
Author
Thiruvananthapuram, First Published Feb 18, 2020, 2:54 PM IST

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ വിശദാംശങ്ങൾ അറിയിച്ചില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ പരാതിയെത്തിയാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അലനെയും താഹയെയും പുറത്താക്കിയതിന്റെ കാര്യങ്ങൾ പ്രാദേശിക നേതൃത്വങ്ങൾ വിശദീകരിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിൽ ദരിദ്രരെ നിർമ്മാർജ്ജനം ചെയ്യുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി വിമർശിച്ചു. അഹമ്മദാബാദിൽ മതിൽ ഉയർത്തിയതടക്കമുള്ള വിഷയങ്ങൾ പ്രതിപാദിച്ചായിരുന്നു വിമർശനം. ദരിദ്രരെ ദുരിതത്തിലാക്കിയാവരുത് സൗന്ദര്യ വത്കരണമെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജനമല്ല ഗുജറാത്തിൽ നടക്കുന്നത് ദരിദ്രരെ നിർമ്മാർജനം ചെയ്യലാണെന്നും യെച്ചൂരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios