Asianet News MalayalamAsianet News Malayalam

ബെവ്കോയില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്തുന്നു

23 വയസ്സിനു മുകളിലുള്ളവർക്കാണ് ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളത്. 

BEVCO to record the age of consumers
Author
BEVCO Beverages Outlet, First Published Dec 13, 2019, 6:21 PM IST

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യവാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നാളെയും മറ്റന്നാളുമായി പ്രായം ശേഖരിക്കാനാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. 23 വയസ്സിനു മുകളിലുള്ളവർക്കാണ് ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളത്. 

ഈ പ്രായത്തിന് താഴെയുളളവർ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ഉദ്യേശമെന്നും , ഒരു പഠനം നടത്തുകമാത്രാണ് ലക്ഷ്യമെന്നും ബെവ്ക്കോ എംഡി സ്പെർജൻ കുമാർ പറഞ്ഞു. 

സ്ഥാപനത്തിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. ഉപഭോക്താക്കളെ നോക്കി ഏകദേശ പ്രായം രേഖപ്പെടുത്താനാണ് നിർദ്ദേശമെന്നും എംഡി പറ‌ഞ്ഞു.

Follow Us:
Download App:
  • android
  • ios