Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കി; രണ്ട് കൊവിഡ് രോഗികൾക്ക് താക്കീത്

ചികിത്സയിലിരിക്കെ നിരന്തരം പ്രശ്നമുണ്ടാക്കിയ രണ്ട് കൊവിഡ് രോഗികൾക്ക് സബ് കളക്ടറുടെ താക്കീത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. 

case against covid 19 patients in talassery
Author
Kannur, First Published Apr 1, 2020, 5:47 PM IST

കണ്ണൂര്‍: ചികിത്സയിലിരിക്കെ നിരന്തരം പ്രശ്നമുണ്ടാക്കിയ രണ്ട് കൊവിഡ് രോഗികൾക്ക് സബ് കളക്ടറുടെ താക്കീത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തക‍ർക്കും മറ്റ് രോഗികൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ടു രോഗികൾക്കാണ് താക്കീത്.. മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ഡോക്റുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് രോഗികൾക്ക്  താക്കീത് നൽകാൻ തീരുമാനിച്ചത്.

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇതിൽ പനിയും അസ്വസ്ഥതയും ഉണ്ടായ ഒരു ആരോഗ്യപ്രവർത്തകനെ അഞ്ചരക്കണ്ടി പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം 47 ആയി. ദുബായിൽ നിന്നെത്തിയ കോട്ടയം പൊയിൽ സ്വദേശിയായ ഇയാൾക്ക് കൂടുതൽ സമ്പർക്കങ്ങളില്ല.കൂത്തുപറമ്പ് മേഖലയിൽ രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലാണ്. ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയതോടെ അതീവ ജാഗ്രതയിലാണ് പ്രദേശം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

Follow Us:
Download App:
  • android
  • ios