തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്‍മാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജി തള്ളി. സെൻട്രൽ അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലാണ് ഹര്‍ജി തളളിയത്. 

കാലാവധി തികയുന്നതിന് മുമ്പ് പദവിയിൽ നിന്ന് മാറ്റിയത് ചോദ്യം ചെയ്തായിരുന്നു രാജു നാരായണസ്വാമി ഹര്‍ജി നൽകിയത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തി, ഓഫീസിൽ കൃത്യമായി എത്തിയിരുന്നില്ല തുടങ്ങിയ വാദങ്ങളാണ് നാളികേര വികസന ബോര്‍ഡ്  ഉന്നയിച്ചത്.