Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് ചില മുസ്ലീം സംഘടനകൾ  ഈ മാസം 17ന് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

citizenship amendment act cpm against harthal on dec 17
Author
Thiruvananthapuram, First Published Dec 15, 2019, 1:44 PM IST

തിരുവവന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകൾ ഈ മാസം 17ന് പ്രഖ്യാപിച്ച ഹർത്താലിനെ തള്ളി സിപിഎം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണതിതെന്ന് സിപിഎം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു. 

എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി എസ് പി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ് ഐ ഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി എച്ച് ആര്‍ എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ പറഞ്ഞു. തീവ്രനിലപാടുകാരുമായി യോജിച്ച് സമരത്തിനില്ലെന്നും കാന്തപുരം വ്യക്തമാക്കി. ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിരുന്നു. ഇതിനിടെ, പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി.

Also Read: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതം; മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണര്‍

Follow Us:
Download App:
  • android
  • ios