Asianet News MalayalamAsianet News Malayalam

ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറി; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി

ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി.

cm pinarayi vijayan against kemal pasha
Author
Kollam, First Published Feb 24, 2020, 7:23 PM IST

കൊല്ലം: ജസ്റ്റിസ് കമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകൾ തന്‍റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Also Read: മാവോയിസ്റ്റ് വേട്ടയില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനം: കെമാല്‍ പാഷ

Also Read: രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ത്വര ; വനിതാ, ശിശുക്ഷേമ സമിതികൾക്കെതിരെ കെമാൽ പാഷ

Also Read: ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു: പ്രതികാര നടപടിയെന്ന് കെമാല്‍ പാഷ

Follow Us:
Download App:
  • android
  • ios