Asianet News MalayalamAsianet News Malayalam

ഏത്തമിടീക്കല്‍: ഇതിനി ആവർത്തിക്കരുത്; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി

ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം നടപടി പൊലീസിന്‍റെ യശസിന് മങ്ങലേൽപിക്കുന്നുവെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

cm pinarayi vijayan against Yathish Chandra for punishing local people during lock down
Author
Thiruvananthapuram, First Published Mar 28, 2020, 6:45 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം നടപടി പൊലീസിന്‍റെ യശസിന് മങ്ങലേൽപിക്കുന്നുവെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഏത്തമിടീച്ചത്.  വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. 

ലോക്ക്ഡൗൺ:എസ് പി യതീഷ്ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവം; ഡിജിപി വിശദീകരണം തേടി...

ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കൽ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്.  

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ; മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര...

Follow Us:
Download App:
  • android
  • ios