കൊച്ചി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും വിവേചനപരമായി പെരുമാറുന്നവര്‍ക്കെതിരെ, എപിഡമിക് ഡിസീസസ് ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്.

രോഗബാധിതരെ ചികില്‍സിക്കുന്ന ഒരു ഡോക്ടറോട്, വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടറുടെ ഇടപെടല്‍. ഇത്തരത്തില്‍ പെരുമാറുന്ന ഭൂവുടമകള്‍, കെട്ടിട ഉടമകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.