കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ  സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. 

ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത്. 

കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയച്ചു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക