Asianet News MalayalamAsianet News Malayalam

കൈവിടാതെ സര്‍ക്കാര്‍; ദിവസവേതനക്കാർക്കും കരാർ ജീവനക്കാരും ലോക്ക് ഡൗൺ കാലത്തും ശമ്പളം

ജീവനക്കാര്‍ക്ക് ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിലും ശമ്പളം ലഭിക്കും. കരാർ അധ്യാപകർക്കും ഉത്തരവ് ബാധമാണെന്ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

covid 19 lock down: state government contractual, daily wage,casual staff will get whole salary
Author
Thiruvananthapuram, First Published Mar 27, 2020, 4:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ദിവസവേതനക്കാർക്കും കരാർ ജീവനക്കാരും ലോക്ക് ഡൗൺ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിലും ശമ്പളം ലഭിക്കും. കരാർ അധ്യാപകർക്കും ഉത്തരവ് ബാധമാണ്. വീട്ടിലിരിക്കുന്നതും ഡ്യൂട്ടിയായി കണക്കാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

കരാർ ജീവനക്കാരുടെ മാർ‍ച്ച് 24 മുതൽ ഏപ്രിൽ 30 വരെയുള്ള സമയമാണ് ഡ്യൂട്ടിയായി കണക്കാക്കുന്നത്. കരാർ അധ്യാപകരുടെ മാർച്ച് 19 മുതൽ 30വരെയുളള ദിവസങ്ങളാണ് ഡ്യൂട്ടി ദിവസങ്ങളായി കണക്കാക്കുന്നത്. അതേ സമയം കൊവിഡ്- 19 പശ്ചാത്തലത്തിൽ സർക്കാർ തീരുമാനപ്രകാരം വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണം ഇന്നു മുതൽ ആരംഭിച്ചു. 1300 കോടിരൂപയാണ് ആദ്യഘട്ട പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്നത്. 

covid 19 lock down: state government contractual, daily wage,casual staff will get whole salary

 

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Follow Us:
Download App:
  • android
  • ios