Asianet News MalayalamAsianet News Malayalam

കര്‍മ്മങ്ങൾ ചെയ്യാം, മൃതദേഹത്തിൽ തൊടരുത്; കര്‍ശന നിബന്ധനകളോടെ  സംസ്കാരം ചുള്ളിക്കൽ കച്ചി അനഫി  മസ്ജിദിൽ

സംസ്കാരം ചുള്ളിക്കൽ കച്ചി അനഫി  മസ്ജിദിൽ. പങ്കെടുക്കുന്നത് നാല് പേര്‍ മാത്രം

covid 19 protocol for cremation
Author
Kochi, First Published Mar 28, 2020, 1:34 PM IST

കൊച്ചി; കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്കാര ചടങ്ങുകൾക്ക് കര്‍ശന വ്യവസ്ഥകൾ. കൊവിഡ് 19 പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്കാര കര്‍മ്മങ്ങൾ ചെയ്യാം, എന്നാൽ  മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സംസ്കാര ചടങ്ങുകളിൽ വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമെ പങ്കെടുക്കാനും അനുവാദമുള്ളു. 

ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കും .മൃതദേഹത്തിൽ സ്പർശിക്കാൻ അനുവദിക്കില്ല .ആചാരം അനുസരിച്ചുള്ള കർമ്മങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ ചെയ്യാം .മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്ക്,  ഗ്ലൗസ്  ഉൾപ്പെടെ ധരിക്കണം. ഇതാണ് വ്യവസ്ഥ. 

കേരത്തിലെ ആദ്യ കൊവിഡ് മരണം നടന്ന കൊച്ചി മെഡിക്കൽ കോളേജിൽ നിന്ന് മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സുരക്ഷാ മുൻകരുതലുളെല്ലാം പാലിച്ച് രാവിലെ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. മണിക്കൂറുകൾക്കകം തന്നെ സംസ്കാരം നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  സംസ്കാരം ചുള്ളിക്കൽ കച്ചി അനഫി  മസ്ജിദിൽ ആണ് തീരുമാനിച്ചത്. പങ്കെടുക്കുന്നത് നാല് പേര്‍ മാത്രമാണ്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സംസ്കാര ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്. 

തുടര്‍ന്ന് വായിക്കാംകേരളത്തിലും കൊവിഡ് മരണം; മട്ടാഞ്ചേരി സ്വദേശി മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ...
 

Follow Us:
Download App:
  • android
  • ios