തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. 1, 1 എന്നി നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ആദ്യ ദിവസം റേഷൻ വിതരണം ചെയ്യുന്നത്. ബിപിഎൽ, അന്ത്യോദയ എന്നീ മുൻഗണന വിഭാഗങ്ങൾക്ക് രാവിലെയും അല്ലാത്തവർക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. സാമൂഹിക അകലം പാലിച്ച് വേണം റേഷൻ വിതരണം നടത്താനെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ക്കാര്‍ നൽകിയിട്ടുണ്ട്. ഒരു സമയം അഞ്ച് പേരെ മാത്രമെ കടകളിൽ അനുവദിക്കു. 

തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും പദ്ധതിയുണ്ട്. അയൽക്കൂട്ട തലത്തിൽ ഇതിന് ക്രമീകരണം ഉണ്ടാക്കും. ഒരു വീടും ഒഴിവാക്കാതെ റേഷൻ എത്തിക്കുകയാണ് ലക്ഷ്യം. അയൽകൂട്ടങ്ങളായി തിരിഞ്ഞ് ഓരോ വീട്ടിൽ നിന്നും റേഷൻ കാര്‍ഡുകൾ ശേഖരിച്ച് ഒന്നോ രണ്ടോ പേര്‍ മാത്രം കടയിലെത്തി റേഷൻ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൈപ്പറ്റ് രസീത് റേഷൻ കട ഉടമക്ക് തിരിച്ചെത്തിക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനും പദ്ധതിയുണ്ട്. യാത്രാകൂലി അതാത് വീട്ടുടമകളാണ് നൽകേണ്ടത്. കൊവിഡ് പശ്ചാത്തലത്തിൽ റേഷൻ വിതരണത്തിന് കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളുണ്ട്. രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമെ റേഷൻ കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുവാദം ഉള്ളു. 

അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരി ,നീല, വെള്ള കാർഡുടമകൾക്ക് 15 കിലോ ,പിങ്ക് കാർഡുമടകൾക്ക് കാർഡിൽ അനുവദിച്ച അളവ് തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളെല്ലാം റേഷൻ കടകളിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരി ഗോതമ്പ് പഞ്ചസാര എന്നിവയെല്ലാം റേഷൻ കടകൾ വഴി കിട്ടുന്നുണ്ട്. റേഷൻ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡും അനുബന്ധ അപേക്ഷയും നൽകിയാൽ റേഷൻ ലഭ്യമാകും. കാര്‍ഡുടമകൾക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണത്തിന് ശേഷമെ കാര്‍ഡില്ലാത്തവര്‍ക്ക് റേഷൻ അനുവദിക്കു. 
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക