പത്തനംതിട്ട: കൊവിജ് മുൻകരുതൽ നടപടികളുടെ ഭാഗമായി ശബരിമലയിൽ ഇത്തവണ വിഷു ദര്‍ശനം ഉണ്ടാകില്ല. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വിഷുവിന് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.

കൊവിഡ്  19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം
വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം  ക്രമീകരിച്ചുകൊണ്ടും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 14 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക