Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണ വിധേയമെന്ന് കേരളം; ലോക്ക് ഡൗൺ ഇളവ് കേന്ദ്ര തീരുമാനം വന്ന ശേഷം

ലോക്ക് ഡൗണിൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ച് തുടര്‍ തീരുമാനം ആകാമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ 

covid 19 situation under control says  kerala  government
Author
Trivandrum, First Published Apr 8, 2020, 12:00 PM IST

തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ് അന്തിമതീരുമാനം ആകാമെന്ന നിലപാടെടുത്ത് മന്ത്രിസഭായോഗം. അന്തിമ തീരുമാനം കേന്ദ്രം പറയട്ടെ, അതിന് ശേഷം സംസ്ഥാനം തീരുമാനം എടുക്കും . ഇതിനായി പതിമൂന്നിന് മന്ത്രിസഭായോഗം വീണ്ടും ഉണ്ടാകും. പത്താം തീയതിയോടെ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കേരളത്തിൽ കൊവിഡ് വ്യാപന സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന വിലയിരുത്തൽ

എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിച്ച് പഴയപടിയാകുന്നതിനോട് സംസ്ഥാനത്തിനും യോജിപ്പില്ല, ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാരും ഊന്നുന്നത്. ഏതായാലും ഏതൊക്കെ മേഖലകളിൽ എങ്ങനെയൊക്കെ നിന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് നിലവിലെ ധാരണ. 

തുടര്‍ന്ന് വായിക്കാം: സംസ്ഥാനത്ത് വർക്ക്ഷോപ്പുകൾ തുറക്കുന്നതിന് മാനദണ്ഡം പുറത്തിറങ്ങി...

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios