Asianet News MalayalamAsianet News Malayalam

കൊവിഡ്; കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് പുറപ്പെടും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. 

covid 19 special medical team to kasargod
Author
kasaragod, First Published Apr 5, 2020, 7:57 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം അതീവ ജാഗ്രത തുടരുന്ന കാസർകോട്ടേക്ക് ഇന്ന് പുറപ്പെടും. ഒൻപത് മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കാസർകോട് കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കർണാടകം അതിർത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കൽ സംഘം പോകുന്നത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. താൽക്കാലിക ആശുപത്രി സജ്ജമാക്കി ഇവർ പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങൾ ഇന്ന് പുറത്തുവിടും. ആകെ 171സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തൻകോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും.

Follow Us:
Download App:
  • android
  • ios