Asianet News MalayalamAsianet News Malayalam

കൊവിഡ് മരണം: മൃതദേഹം സംസ്കരിക്കാൻ കര്‍ശന വ്യവസ്ഥകൾ

ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്‍റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിനും ഉണ്ടാകും

Covid 19 Strict conditions for cremation
Author
Kochi, First Published Mar 28, 2020, 12:40 PM IST

കൊച്ചി: ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ സംസ്കാര ചടങ്ങുകൾക്കും കര്‍ശന വ്യവസ്ഥകൾ. കൊവിഡ് പ്രൊട്ടേകോൾ പൂര്‍ണ്ണമായും പാലിച്ചാണ് മട്ടാഞ്ചേരി സ്വദേശിയായ രോഗിയുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്‍റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിനും ഉറപ്പ് വരുത്തിയിട്ടുണ്ട്. 

ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. 

മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കണം. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നൽകുന്നത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

Follow Us:
Download App:
  • android
  • ios