Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ വിശദമായ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി, കാണാം

ഫെബ്രുവരി 29-ാം തീയതി മുതൽ, മാർച്ച് 26-ാം തീയതി വരെ ഒരു മാസത്തോളമുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിലും എംഎൽഎ ഹോസ്റ്റലിലും കെഎസ്ആർടിസി ബസ്സിലും ട്രെയിനിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.

covid 19 updated route map of the congress dcc secretary in idukki released
Author
Idukki, First Published Mar 28, 2020, 10:53 PM IST

ഇടുക്കി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ എ പി ഉസ്മാന്‍റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി ജില്ലാ ഭരണകൂടം. ഇടുക്കിയിൽ നിന്ന് തിരുവന്തപുരത്തേക്കും എറണാകുളത്തേക്കും അട്ടപ്പാടിയിലേക്കും മറയൂരിലേക്കും വരെ വിപുലമായി ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഈ റൂട്ട് മാപ്പിൽ വ്യക്തമാകുന്നത്. റൂട്ട് മാപ്പിൽ ഇനിയും വ്യക്തമാകാൻ ചെറിയ ഭാഗങ്ങൾ ബാക്കിയുണ്ടെങ്കിലും, അതീവ ദുഷ്കരമായ റൂട്ട് മാപ്പ് ഏതാണ്ട് വിശദമായി ചോദിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം തയ്യാറാക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രൈമറി, സെക്കന്‍ററി കോണ്ടാക്ട് മാപ്പുണ്ടാക്കൽ അതീവ ദുഷ്കരമാണെന്ന് തന്നെയാണ് വ്യക്തമാകുന്നത്. 

അദ്ദേഹത്തിന്‍റെ റൂട്ട് മാപ്പും വിശദാംശങ്ങളും ഇങ്ങനെയാണ്:

# 29-02-20 - തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടൽ
# 11 മണി മുതൽ 12.30 വരെ - സെക്രട്ടേറിയറ്റ് ധ‍ർണ
# 1 മണി - ഹോട്ടൽ ഹൈലാൻഡിൽ ഉച്ചയൂണ്
# 2 മണി - കാട്ടാക്കടയിലേക്ക് കെഎസ്ആർടിസി വഴി
# 4 മണി - കാട്ടാക്കടയിൽ നിന്ന് അമ്പൂരി വരെ പ്രൈവറ്റ് സ്കൂട്ടറിൽ
# 8. 30 മണി - ഹോട്ടൽ ഹൈലാൻഡിലേക്ക് തിരികെ
# 10.30 മണി - ഇടുക്കിയിലേക്ക് തിരികെ കെഎസ്ആർടിസിയിൽ

മാർച്ച് 1

വീട്ടിൽത്തന്നെ വിശ്രമിച്ചു

മാർച്ച് 2

10 മണി - ചെറുതോണിയിൽ നിന്ന് അടിമാലി വരെ സ്വകാര്യ ബസ്സ്
1.30 മണി - മാന്നാംകണ്ടം, അടിമാലി - ഏകാധ്യാപകസമരം, മനോരമ ഓഫീസിന് മുന്നിൽ
2 മണി - അടിമാലിയിൽ നിന്ന് ചെറുതോണിയിലേക്ക്

മാർച്ച് 3

ചെറുതോണിയിലെ പാർട്ടി ഓഫീസിൽ, ചെറുതോണി ടൗൺ

മാർച്ച് 4

7 മണി - ചെറുതോണിയിൽ നിന്ന് വൈറ്റിലയ്ക്ക് ബസ്സിൽ
11.15 മണി - വൈറ്റിലയിൽ പ്രഭാതഭക്ഷണം
12.45 മണി - കടവന്ത്രയിൽ ഐഎൻടിയുസിയുടെ ഓഫീസിൽ യോഗം
2.30 മണി - കടവന്ത്രയിൽ നിന്ന് മൂവാറ്റുപുഴയ്ക്ക് ബസ്സിൽ
തിരികെ ചെറുതോണിക്ക് വന്നത് സ്വകാര്യ കാറിൽ

മാർച്ച് 5

ചെറുതോണിയിലെ പാർട്ടി ഓഫീസിൽ, ചെറുതോണി ടൗൺ

മാർച്ച് 6 

10 മണി - കട്ടപ്പനയിലേക്ക്, അവിടെ പള്ളിയിൽ പോയി. പിന്നീട് കട്ടപ്പന മുൻസിപ്പാലിറ്റിയിലേക്ക് പോയി

മാർച്ച് 7

രാവിലെ മുതൽ 11.30 വരെ - ചെറുതോണി പൊലീസ് സ്റ്റേഷൻ ധർണ
12 മണി - ചെറുതോണി മുതൽ പെരുമ്പാവൂർ വരെ സ്വകാര്യ ബസ്സിൽ
പിന്നീട് പെരുമ്പാവൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് സ്വകാര്യ കാറിൽ യാത്ര,
അവിടെ ഗ്രാൻഡ് റസിഡൻസി, കാക്കോപ്പടി - എന്ന ഹോട്ടലിൽ താമസം
12 മണി (അർദ്ധരാത്രി) - രാത്രി ഭക്ഷണം

മാർച്ച് 8

ഗ്രാൻഡ് റസിഡൻസി, കാക്കോപ്പടി - താമസം
അവിടെ നിന്ന് ഉച്ചയ്ക്ക് 1 മണി വരെ ഷോളയൂരിലെ ഏകാധ്യാപക സമരത്തിൽ പങ്കെടുത്തു
അവിടെ ഉച്ചയ്ക്ക് ഷോളയൂർ ജംഗ്ഷനിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം
അവിടെ നിന്ന് പെരുമ്പാവൂരിലേക്ക് തിരികെ
എംസി റോഡിലെ മെയിൻ സിഗ്നലിലെ ഒരു ഹോട്ടലിൽനിന്ന് രാത്രി ഭക്ഷണം
ഒരു സുഹൃത്തിന്‍റെ വീട്ടിൽ താമസം

മാർച്ച് 9

പുലർച്ചെ 5.30 - ആലുവ എംഎച്ച് കവലയിലെ മസ്ജിദിൽ നിസ്കാരം
9.30 - ആലുവയിൽ നിന്ന് തൊടുപുഴയിലേക്ക് കെഎസ്ആർടിസി ബസ്സിൽ, പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 
10 മണി - ഇന്ദിരാ ഭവനിൽ
4 മണി മുതൽ 6 മണി - തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്ക് സ്വകാര്യ വാഹനത്തിൽ, അവിടെ പാർട്ടി ഓഫീസിൽ ഡിസിസി യോഗത്തിൽ പങ്കെടുത്തു. അവിടെ നിന്ന് വീട്ടിലേക്ക്.

മാർച്ച് 10

രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ - ചെറുതോണി പാർട്ടി ഓഫീസിലും ടൗണിലും
3 മണിക്ക് - ചെറുതോണിയിൽ നിന്ന് ആലുവയിലേക്ക് കെഎസ്ആർടിസി ബസ്സ്
7 മണിക്ക് - ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തീവണ്ടിയിൽ

മാർച്ച് 11

പുലർച്ചെ 6 മണി - തിരുവനന്തപുരത്ത്
6 മണി മുതൽ 3 മണി വരെ - എംഎൽഎ ഹോസ്റ്റലിൽ താമസം, ഭക്ഷണം, പിന്നീട് നിയമസഭയിലേക്ക്
രാത്രി എട്ട് മണി - പെരുമ്പാവൂരിലേക്ക് കെഎസ്ആർടിസി ബസ്സ് വഴി യാത്ര

മാർച്ച് 12

പുലർച്ചെ 3 മണി - പെരുമ്പാവൂരിൽ നിന്ന് മറയൂരിലേക്ക്, സ്വകാര്യകാറിൽ
മറയൂർ ബസ് സ്റ്റാൻഡിൽ നിന്ന് കുളിച്ചു വൃത്തിയായി
രാവിലെ 6 മണി - മസ്ജിദിൽ പ്രാർത്ഥിച്ചു, ചെറുവാടിക്കുറ്റിയ്ക്ക് അടുത്ത്
1 മണി വരെ - ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു
പിന്നീട് തിരികെ മൂന്നാറിലേക്ക്
3 മണി - ഐഎൻടിയുസി മൂന്നാർ ഓഫീസിൽ, അവിടെ നിന്ന് മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പോയി
3.30 - ചെറുതോണിയിലേക്ക് തിരികെ വീട്ടിലേക്ക് വന്നു

മാർച്ച് 13

10 മണി - ചെറുതോണി പാർട്ടി ഓഫീസ്
12.30 ഉച്ചയ്ക്ക് - ചെറുതോണി ജുമാ മസ്ജിദ്
6 മണി - വീട്ടിൽത്തന്നെ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും

മാർച്ച് 14

10 മണി - ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട്, മരണച്ചടങ്ങിൽ പങ്കെടുത്തു
12 മണി - തൊടുപുഴയിലേക്ക് സ്വകാര്യ കാറിൽ
1.30 - വീട്ടിലെ ഊണ്, അശോക ജംഗ്ഷനിലെ ഹോട്ടലിൽ
2 മണി - രാജീവ് ഭവൻ, തൊടുപുഴ
അവിടെ നിന്ന് ചെറുതോണിയിലേക്ക്
6 മണി - ചെറുതോണി ജുമാ മസ്ജിദിൽ
അവിടെ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക്

മാർച്ച് 15

വീട്ടിൽത്തന്നെ

മാർച്ച് 16

10.30 രാവിലെ - പാർട്ടി ഓഫീസ്, 
11 മണി - ജില്ലാ ആശുപത്രി ഇടുക്കി

മാർച്ച് 17

വീട്ടിൽത്തന്നെ

മാർച്ച് 18

ഇടുക്കി ജില്ലാ ആശുപത്രി

മാർച്ച് 19 

വീട്ടിൽത്തന്നെ

മാർച്ച് 20 

വീട്ടിൽത്തന്നെ
12.30 - ചെറുതോണി ജുമാ മസ്ജിദ്

മാർച്ച് 21

വീട്ടിൽത്തന്നെ

മാർച്ച് 22

വീട്ടിൽത്തന്നെ

മാർച്ച് 23

ജെ കെ ലാബ്, ചെറുതോണി

മാർച്ച് 24 

ഇടുക്കി ജില്ലാ ആശുപത്രിയിൽ സ്വാബ് ടെസ്റ്റിന് പോയി

മാർച്ച് 25

വീട്ടിൽത്തന്നെ

മാർച്ച് 26

ആശുപത്രിയിലേക്ക് മാറ്റി

Follow Us:
Download App:
  • android
  • ios