Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലെ മാർക്കറ്റുകൾ അടച്ചിടുന്നത് പച്ചക്കറി ക്ഷാമമുണ്ടാക്കുന്നതായി വ്യാപാരികൾ; ഇടപെടുമെന്ന് മന്ത്രി

ലോക്ക്ഡൗൺ മൂലം തമിഴ്നാട്ടിൽ പച്ചക്കറി മാർക്കറ്റുകൾ അടച്ചിടുന്നത് തിരിച്ചടിയാകുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാർ ഇടപെട്ട് തമിഴ്നാട്ടിലെ മാർക്കറ്റുകൾ പ്രവർത്തിപ്പിക്കണം.

covid 19  vegitable shortage in kerala due to lock down
Author
Thiruvananthapuram, First Published Mar 28, 2020, 3:57 PM IST

ചെന്നൈ: അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ. തമിഴ്നാട്ടിലെ മാർക്കറ്റുകൾ അടച്ചിടുന്നത് മൂലം പച്ചക്കറികൾക്ക് ക്ഷാമമുണ്ടാകുന്നുവെന്നും വ്യാപാരികൾ ആരോപിച്ചു. 

ലോക്ക്ഡൗൺ മൂലം തമിഴ്നാട്ടിൽ പച്ചക്കറി മാർക്കറ്റുകൾ അടച്ചിടുന്നത് തിരിച്ചടിയാകുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാർ ഇടപെട്ട് തമിഴ്നാട്ടിലെ മാർക്കറ്റുകൾ പ്രവർത്തിപ്പിക്കണം. ആന്ധ്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്ക് ലോറികൾ ചെക്ക്പോസ്റ്റുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നതും തടസ്സമാകുന്നുവെന്നും വ്യാപാരികൾ പറയുന്നു.

പ്രശ്നത്തിലിടപെടുമെന്നും ലോക്ക്ഡൗൺ മൂലം അന്യസംസ്ഥാനത്തുനിന്ന് പച്ചക്കറി എത്തിക്കാനുള്ള തടസ്സം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios