തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുനീക്കത്തിൽ വർധനയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നൂറുകണക്കിന് ലോറികൾ വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇന്നലെ പകൽ 1981 ലോറികളാണ് കേരളത്തിലേക്ക് വന്നത്. കർണാടകത്തിൽ നിന്നാണ് ഇതിൽ 649 ലോറികൾ വന്നത്. തമിഴ്‌നാട്ടിൽ നിന്ന് 1332 ലോറികൾ വന്നു.

സംസ്ഥാനത്ത്‌ 84.45 ശതമാനം പേർക്ക് സൗജന്യ റേഷൻ കിട്ടി. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയും പേർക്ക് റേഷൻ വിതരണം ആദ്യം. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു.

റേഷനുമായി ബന്ധപ്പെട്ട് അപൂർവമായി ചില പരാതികൾ ഉയർന്നു. ചിലർ റേഷൻ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷൻ കടകളിൽ എല്ലാ സാധനങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്.ജില്ല മാറി റേഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കാൻ നിർദ്ദേശം നൽകി.

നിയമസഭാ സമ്മേളനം പിരിഞ്ഞത് കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി ഇറങ്ങാനുള്ള തീരുമാനവുമായാണ്. എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തി. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളക്ട്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നു. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
 

Read Also: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 266 പേര്‍ ചികിത്സയിലെന്നും മുഖ്യമന്ത്രി..