പ്രതിഷേധത്തിന് ഫലം: ദില്ലി എൽഎൻജെപിയിലെ നഴ്സുമാർ ഗുജറാത്ത് ഭവനിലേക്ക് - Live

covid live update april 9

Covid-19 live updates. latest news and updates about Covid 19. Get live updates about latest happenings and Live news updates on Coronavirus in Kerala & India. കൊവിഡ് വിവരങ്ങൾ തത്സമയം.

9:52 PM IST

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1346

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 25 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 229 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം  1346 ആയി.അതിനിടെ  രണ്ട് മലയാളി നഴ്സുമാർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.

9:49 PM IST

പ്രതിഷേധം ഫലം കണ്ടു; ദില്ലി എൽഎൻജിപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കും

എൽഎൻജെപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്കുള്ള താമസം ഗുജറാത്ത് ഭവനിലേക്ക് മാറ്റാൻ ധാരണയായി. നാളെ 11 മണിക്ക് ശേഷം താമസം മാറ്റാനുള്ള നടപടികൾ തുടങ്ങുമെന്ന് ദില്ലി സർക്കാർ അറിയിച്ചു

Read More: പ്രതിഷേധം ഫലം കണ്ടു; ദില്ലി എൽഎൻജിപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കും 

8:23 PM IST

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് പൊന്‍കുന്നം സ്വദേശി മരിച്ചു

അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. 

6:43 PM IST

ഭക്ഷ്യകിറ്റ് വിതരണം ആദിവാസി മേഖലകളില്‍ ആരംഭിച്ചു; ഇന്ന് വിതരണം ചെയ്‍തത് 47,000 കിറ്റുകളെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി. എഐവൈ വിഭാഗത്തില്‍പ്പെട്ട ആദിവാസി മേഖലകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More: ഭക്ഷ്യകിറ്റ് വിതരണം ആദിവാസി മേഖലകളില്‍ ആരംഭിച്ചു; ഇന്ന് വിതരണം ചെയ്‍തത് 47,000 കിറ്റുകളെന്ന് മുഖ്യമന്ത്രി

6:43 PM IST

സംസ്ഥാനത്ത് പഴകിയ മീന്‍ കടല്‍വഴി എത്തിക്കാന്‍ ശ്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ പരിശോധന ശക്തമായതോടെ പഴകിയ മത്സ്യം കടല്‍മാർഗം എത്തിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

Read More: സംസ്ഥാനത്ത് പഴകിയ മീന്‍ കടല്‍വഴി എത്തിക്കാന്‍ ശ്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി
 
6:08 PM IST

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് ; 100 ദിവസത്തിനിടെ രോഗം ഭേദമായവരിൽ എട്ട് വിദേശികൾ

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ.  ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. 

Read More: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് ; 100 ദിവസത്തിനിടെ രോഗം ഭേദമായവരിൽ എട്ട് വിദേശികൾ

5:26 PM IST

കൊവിഡില്‍ രാജ്യത്ത് മരണം 169 ആയി

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയി. ഇതുവരെ 5865 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 669 പേര്‍ക്കും, തമിഴ്നാട്ടിൽ 738 പേര്‍ക്കും ഉത്തർപ്രദേശിൽ 410 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

5:17 PM IST

കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎം പ്രവർത്തകരെ സസ്പെന്റ് ചെയ്തു

കൊവിഡ് നിരീക്ഷണത്തിലിരുന്ന പത്തനംതിട്ട തണ്ണിത്തോട്ടെ പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ ആറ് പ്രവർത്തകരെ സിപിഎം സസ്പെന്റ് ചെയ്തു.  തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

5:08 PM IST

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കൊവിഡ് പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തില്‍ പുനര്‍ക്രമീകരണം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. 

4:24 PM IST

കൊവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ക്ക് 15000 കോടി രൂപയെന്ന് കേന്ദ്രം, രാജ്യത്ത് മരണം 166 ആയി

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 15000 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഉന്നതസംഘത്തെ അയച്ചതായും ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. പിപിഇ കിറ്റ് ഉൾപ്പടെയുള്ള ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ഉണ്ടെന്നും കേന്ദ്രം. 49000 വെന്‍റിലേറ്ററിന് കരാർ നല്‍കി.  3500 റെയിൽവേ കോച്ചുകളിൽ 40,000 നീരീക്ഷണ കിടക്കകൾ തയ്യാറാക്കി. 1,30,000 ടെസ്റ്റുകൾ ഇതുവരെ നടത്തി.

4:14 PM IST

ലോക്ക് ഡൗണ്‍ ലംഘനം; എറണാകുളത്ത് ഇന്നുമാത്രം 148 കേസുകള്‍

ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട്  ഇന്ന് എറണാകുളം റൂറൽ ജില്ലയിൽ 148 കേസുകൾ രജിസ്റ്റർ ചെയ്തു. 147 പേരെ അറസ്റ്റ് ചെയ്തു. 84 വാഹനങ്ങൾ കണ്ടു കെട്ടി. ഇതുവരെ 4273 പേര്‍ക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്‍തത്. 4087 പേരെ അറസ്റ്റ് ചെയ്തു. 2190 വാഹനങ്ങൾ കണ്ടു കെട്ടിയിട്ടുണ്ട്.

3:22 PM IST

ഇടുക്കിയില്‍ ആശ്വാസം; കൊവിഡ് ഭേദമായ രണ്ട് പേരെ കൂടി ഡിസ്‍ചാര്‍ജ് ചെയ്തു

ഇടുക്കിയില്‍ കൊവിഡ് ഭേദമായ രണ്ടുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തു. പൊതുപ്രവർത്തകനിൽ നിന്ന് രോഗബാധയേറ്റ ബൈസൺവാലിയിലെ അധ്യാപികയെയും മകനെയുമാണ് ഡിസ്ചാർജ് ചെയ്‍തത്.

3:13 PM IST

കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ നീട്ടും; അന്തിമ തീരുമാനം നാളെ

കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

10:11 AM IST

ദില്ലിയിൽ വനിതാ ഡോക്ടർമാരെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

ഇന്നലെയാണ് സഫ്ദർജംഗ് ആശുപത്രിയിലെ  ഡോക്ടർമാരെ കൊവിഡ് പരത്തുന്നു എന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിച്ചത്‌‌‌

10:06 AM IST

സൗജന്യറേഷനിലെ വീഴ്ചകൾക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ വിമ‍ർശനമുന്നയിച്ചയാൾ അറസ്റ്റിൽ

സൗജന്യറേഷനിലെ അപാകതകൾ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടതിന് മലപ്പുറം ജില്ലാഎംഎസ്എഫ് ഉപാധ്യക്ഷൻ വഹാബ് ചാപ്പനങ്ങാടിയെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു‌‌‌
 
10:02 AM IST

കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ  വീണ്ടും മരണം .

ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മംഗലൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.‌‌
 
10:02 AM IST

തമിഴ്നാട് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു

ലാബ് ടെക്നീഷ്യൻ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നു.

10:02 AM IST

വില്ലുപുരത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാ‍ർജ് ചെയ്ത കൊവിഡ് രോ​ഗിയെ കണ്ടെത്താനായില്ല

വില്ലുപുരം സ‍ർക്കാർ ആശുപത്രിയിൽ നിന്നും അബദ്ധത്തിൽ ഡിസ്ചാ‍ർജ് ചെയ്ത കൊവിഡ് രോ​ഗിയെ കണ്ടെത്താനായില്ല. ഇയാൾക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വില്ലുപുരത്ത് നിന്നും ചരക്കുവാഹനത്തിൽ ഇയാൾ ചെന്നൈയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം. 
 
10:02 AM IST

തൃശ്ശൂരിൽ കൊയ്ത്തു തൊഴിലാളികൾക്ക് പൊലീസ് മ‍‍ർദ്ദനം

തൃശൂർ അരിമ്പൂരിൽ കൊയ്ത്ത് യന്ത്രത്തിൻ്റെ ഡ്രൈവർമാർക്ക് പൊലീസിൻ്റെ  മർദ്ദനം.
പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന മൂന്ന് തൊഴിലാളികളെയാണ് പൊലീസ് മർദ്ദിച്ചത്.
പൊലീസിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധത്തിൽ
6000 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി

10:02 AM IST

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5734 ആയി

കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത് 17 പേ‍ർ
കൊവിഡിൽ ഇന്ത്യയിൽ ഇതു വരെ മരിച്ചത് 166 പേ‍ർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 540 പേർക്ക്

9:53 PM IST:

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 25 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 229 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം  1346 ആയി.അതിനിടെ  രണ്ട് മലയാളി നഴ്സുമാർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.

9:51 PM IST:

എൽഎൻജെപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്കുള്ള താമസം ഗുജറാത്ത് ഭവനിലേക്ക് മാറ്റാൻ ധാരണയായി. നാളെ 11 മണിക്ക് ശേഷം താമസം മാറ്റാനുള്ള നടപടികൾ തുടങ്ങുമെന്ന് ദില്ലി സർക്കാർ അറിയിച്ചു

Read More: പ്രതിഷേധം ഫലം കണ്ടു; ദില്ലി എൽഎൻജിപി ആശുപത്രിയിലെ നഴ്‍സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കും 

8:25 PM IST:

അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. 

6:46 PM IST:

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി. എഐവൈ വിഭാഗത്തില്‍പ്പെട്ട ആദിവാസി മേഖലകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More: ഭക്ഷ്യകിറ്റ് വിതരണം ആദിവാസി മേഖലകളില്‍ ആരംഭിച്ചു; ഇന്ന് വിതരണം ചെയ്‍തത് 47,000 കിറ്റുകളെന്ന് മുഖ്യമന്ത്രി

6:45 PM IST:

കേരളത്തില്‍ പരിശോധന ശക്തമായതോടെ പഴകിയ മത്സ്യം കടല്‍മാർഗം എത്തിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

Read More: സംസ്ഥാനത്ത് പഴകിയ മീന്‍ കടല്‍വഴി എത്തിക്കാന്‍ ശ്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി
 
6:11 PM IST:

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ.  ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. 

Read More: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് ; 100 ദിവസത്തിനിടെ രോഗം ഭേദമായവരിൽ എട്ട് വിദേശികൾ

5:27 PM IST:

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയി. ഇതുവരെ 5865 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 669 പേര്‍ക്കും, തമിഴ്നാട്ടിൽ 738 പേര്‍ക്കും ഉത്തർപ്രദേശിൽ 410 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

5:18 PM IST:

കൊവിഡ് നിരീക്ഷണത്തിലിരുന്ന പത്തനംതിട്ട തണ്ണിത്തോട്ടെ പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ ആറ് പ്രവർത്തകരെ സിപിഎം സസ്പെന്റ് ചെയ്തു.  തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

5:10 PM IST:

കൊവിഡ് പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തില്‍ പുനര്‍ക്രമീകരണം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. 

5:06 PM IST:

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 15000 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് ഉന്നതസംഘത്തെ അയച്ചതായും ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. പിപിഇ കിറ്റ് ഉൾപ്പടെയുള്ള ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ഉണ്ടെന്നും കേന്ദ്രം. 49000 വെന്‍റിലേറ്ററിന് കരാർ നല്‍കി.  3500 റെയിൽവേ കോച്ചുകളിൽ 40,000 നീരീക്ഷണ കിടക്കകൾ തയ്യാറാക്കി. 1,30,000 ടെസ്റ്റുകൾ ഇതുവരെ നടത്തി.

4:17 PM IST:

ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട്  ഇന്ന് എറണാകുളം റൂറൽ ജില്ലയിൽ 148 കേസുകൾ രജിസ്റ്റർ ചെയ്തു. 147 പേരെ അറസ്റ്റ് ചെയ്തു. 84 വാഹനങ്ങൾ കണ്ടു കെട്ടി. ഇതുവരെ 4273 പേര്‍ക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്‍തത്. 4087 പേരെ അറസ്റ്റ് ചെയ്തു. 2190 വാഹനങ്ങൾ കണ്ടു കെട്ടിയിട്ടുണ്ട്.

3:23 PM IST:

ഇടുക്കിയില്‍ കൊവിഡ് ഭേദമായ രണ്ടുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തു. പൊതുപ്രവർത്തകനിൽ നിന്ന് രോഗബാധയേറ്റ ബൈസൺവാലിയിലെ അധ്യാപികയെയും മകനെയുമാണ് ഡിസ്ചാർജ് ചെയ്‍തത്.

3:17 PM IST:

കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

10:12 AM IST:

ഇന്നലെയാണ് സഫ്ദർജംഗ് ആശുപത്രിയിലെ  ഡോക്ടർമാരെ കൊവിഡ് പരത്തുന്നു എന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിച്ചത്‌‌‌

10:12 AM IST:

സൗജന്യറേഷനിലെ അപാകതകൾ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടതിന് മലപ്പുറം ജില്ലാഎംഎസ്എഫ് ഉപാധ്യക്ഷൻ വഹാബ് ചാപ്പനങ്ങാടിയെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു‌‌‌
 
10:10 AM IST:

ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മംഗലൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.‌‌
 
10:10 AM IST:

ലാബ് ടെക്നീഷ്യൻ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നു.

10:09 AM IST:

വില്ലുപുരം സ‍ർക്കാർ ആശുപത്രിയിൽ നിന്നും അബദ്ധത്തിൽ ഡിസ്ചാ‍ർജ് ചെയ്ത കൊവിഡ് രോ​ഗിയെ കണ്ടെത്താനായില്ല. ഇയാൾക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വില്ലുപുരത്ത് നിന്നും ചരക്കുവാഹനത്തിൽ ഇയാൾ ചെന്നൈയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം. 
 
10:08 AM IST:

തൃശൂർ അരിമ്പൂരിൽ കൊയ്ത്ത് യന്ത്രത്തിൻ്റെ ഡ്രൈവർമാർക്ക് പൊലീസിൻ്റെ  മർദ്ദനം.
പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന മൂന്ന് തൊഴിലാളികളെയാണ് പൊലീസ് മർദ്ദിച്ചത്.
പൊലീസിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധത്തിൽ
6000 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങി

10:03 AM IST: