Asianet News MalayalamAsianet News Malayalam

കൺസ്യൂമർ ഫെഡ് ഓൺലൈൻ വില്പന; വെബ്‌സൈറ്റ് തുടങ്ങി, ആദ്യ ബുക്കിംഗ് എറണാകുളം ജില്ലയിൽ

499 രൂപയുടെ കനിവ് കിറ്റ്, 799 രൂപയുടെ കാരുണ്യം കിറ്റ്, 999രൂപയുടെ കരുതൽ കിറ്റ് എന്നിങ്ങനെയുള്ളവ ആണ് ഓൺലൈൻ ബുക്കിംഗ്‌
വഴി നൽകുക.

covid lockdown consumerfed launched online booking website
Author
Cochin, First Published Apr 4, 2020, 5:25 PM IST

കൊച്ചി: കൺസ്യൂമർ ഫെഡ് ഓൺലൈൻ വില്പനയ്ക്കുള്ള വെബ്‌സൈറ്റ് ലോഞ്ചിംഗ് കൊച്ചിയിൽ നടന്നു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ലോഞ്ചിംഗ് നിർവ്വഹിച്ചു.

എറണാകുളം ജില്ലയിലാണ് കൺസ്യൂമർ ഫെഡ് വെബ്‌സൈറ്റ് വഴി ഓൺലൈൻ ബുക്കിംഗ് ആദ്യം തുടങ്ങുക. തുടർന്ന് അധികം വൈകാതെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ബുക്കിംഗ് ആരംഭിക്കും. 499 രൂപയുടെ കനിവ് കിറ്റ്, 799 രൂപയുടെ കാരുണ്യം കിറ്റ്, 999രൂപയുടെ കരുതൽ കിറ്റ് എന്നിങ്ങനെയുള്ളവ ആണ് ഓൺലൈൻ ബുക്കിംഗ്‌ വഴി നൽകുക.. 

ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി കൺസ്യൂമർ ഫെഡ് ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചത്. സംസ്ഥാനത്തെ 997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്ന് വീടുകളിലെത്തിക്കാമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  

Read Also: കേരളത്തിന്റെ കരുതല്‍; തിരികെ നാട്ടിലേക്ക് മടങ്ങി ഫ്രഞ്ച് സഞ്ചാരികള്‍...
 

Follow Us:
Download App:
  • android
  • ios