Asianet News MalayalamAsianet News Malayalam

ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് രോഗിയായ കോൺ​ഗ്രസ് നേതാവ്

കോൺ​ഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 

covid patient asked his contacts to take care
Author
Idukki, First Published Mar 28, 2020, 6:50 AM IST


തൊടുപുഴ: താനുമായി അടുത്തു ഇടപഴകിവർ ജാ​ഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ് എ.പി.ഉസ്മാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ  ഐസൊലേഷൻ റൂമിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാൻ പറഞ്ഞു. 

കോൺ​ഗ്രസ് നേതാവും പാർട്ടി പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ ഉസ്മാന് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമുഖ കോൺ​ഗ്രസ് നേതാക്കളും നിരവധി എംഎൽമാരും ഉസ്മാനുമായി ഈ കഴിഞ്ഞ ആഴ്ചകളിൽ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു  വന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. പൊതുപ്രവർത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോ​ഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ് ഇതിനിടയിലാണ് ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. 

ഫെബ്രുവരി 29  മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. താനുമായി അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പൊതുപ്രവർത്തകനായതിനാൽ ഈ മൂന്നാഴ്ചയിൽ  ബന്ധപ്പെട്ട എല്ലാവരെയും എനിക്ക്  ഓർത്തെടുക്കാനാകുന്നില്ല. ചില ദിവസങ്ങളിൽ 150 മുതൽ 200 കിലോമീറ്റ‍ർ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോൾ മാത്രമാണ് തനിക്ക് രോ​ഗമുണ്ടെന്ന വിവരം അറിഞ്ഞത്. 

.

Follow Us:
Download App:
  • android
  • ios