കാസർകോട്: മഞ്ചേശ്വരം ഏരിയ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. നിലവിലെ സെക്രെട്ടറി അബ്ദുൾ റസാഖ് ചിപ്പാറിനെയാണ് മാറ്റിയത്. ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനാണ് പകരം ചുമതല. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് റസാഖ് ആവശ്യപ്പെട്ടുവെന്നും ഇതിനെ തുടർന്നാണ് മാറ്റമെന്നും പാർട്ടി വിശദീകരിച്ചു. എന്നാൽ മഞ്ചേശ്വരം ഉപതെഞ്ഞെടുപ്പിലെ കനത്ത തോൽവിയും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയുമാണ് ഇതെന്നാണ് സൂചന.