Asianet News MalayalamAsianet News Malayalam

പത്തടി താഴ്ചയിൽ കല്ലറയൊരുക്കി; അസീസിൻ്റെ സംസ്കാരം കല്ലൂർ ജുമാ മസ്ജിദിൽ

കൊവിഡ് രോഗികളുടെ മൃതദേഹം മൂന്ന് വട്ടം പാക്ക് ചെയ്ത ശേഷമാണ് സംസ്കാരത്തിനായി വിട്ടു നൽകുക. പാക്കിംഗിന് മുൻപായി അടുത്ത ബന്ധുക്കൾക്ക് മൃതദേഹം വീഡിയോ കോളിലൂടെ കാണാൻ അവസരമൊരുക്കിയേക്കും. 

cremation of azeez will be carried by WHO Guide lines
Author
Pothanikkad, First Published Mar 31, 2020, 9:49 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസിന്‍റെ മൃതദേഹവും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പ്രോട്ടോക്കോൾ പ്രകാരം കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സംസ്കരിക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെയും നേതൃത്വത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന നടപടികളാകും സംസ്കാരച്ചടങ്ങിലുണ്ടാവുക. മൃതദേഹം തൊടാനോ, കുളിപ്പിക്കാനോ, അടുത്ത് നിന്ന് കാണാനോ കർശനമായും അനുവാദം നൽകില്ല. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അസീസിൻ്റെ മൃതദേഹം അദ്ദേഹത്തിൻ്റെ വീടിനടത്തുള്ള കല്ലൂർ ജുമാ മസ്ജിദിലാണ് സംസ്കരിക്കുക. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് മൃതദേഹം മറവു ചെയ്യുമ്പോൾ പത്തടി ആഴത്തിൽ കുഴിയെടുക്കണം.

ഈ രീതിയിൽ ഖബറടക്കത്തിനുള്ള കുഴി കല്ലൂർ മസ്ജിദിൽ തയ്യാറാക്കിയിട്ടുണ്ട്.ആദ്യം എട്ടടി താഴ്ചയിലാണ് കുഴിയെടുത്തതെങ്കിലും ആഴം കൂട്ടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആഴം വീണ്ടും കൂട്ടി. നേരത്തേ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെ മൃതദേഹവും സമാനമായ രീതിയിൽ കർശനസുരക്ഷാമാനദണ്ഡങ്ങളോടെയാണ് സംസ്കരിച്ചത്. 

വളരെക്കുറച്ച് പേരെ, അടുത്ത ബന്ധുക്കളെ മാത്രമേ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഇവരെല്ലാവരും പിന്നീട് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലായിരിക്കും. മൃതദേഹം തൊടാനോ, കുളിപ്പിക്കാനോ, അടുത്ത് നിന്ന് കാണാനോ കർശനമായും അനുവാദം നൽകില്ല. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലുള്ള അസീസിൻ്റെ മൃതദേഹം അൽപസമയത്തിനകം ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം മൂന്ന് തവണ പാക്ക് ചെയ്യും. ഇതിനു മുൻപായി അടുത്ത ബന്ധുക്കൾക്ക് പരേതൻ്റെ മൃതദേഹം വീഡിയോ കോളിലൂടെ കാണാൻ അവസരം നൽകും. 

സംസ്കാരച്ചടങ്ങുകൾ നടക്കുന്നതെങ്ങനെ?

# വിരലിലെണ്ണാവുന്നവർ മാത്രമേ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളൂ

# പത്തടി താഴ്ചയിലോ അതിലും താഴ്ത്തിയോ മാത്രമേ മൃതദേഹം സംസ്കരിക്കാൻ പാടുള്ളൂ

# ആചാരം അനുസരിച്ച് സംസ്കാരകർമ്മങ്ങൾ ചെയ്യാം. പക്ഷേ, മൃതദേഹത്തിൽ തൊടാൻ പാടില്ല. 

# മൃതദേഹം കൃത്യമായി കവർ ചെയ്ത് ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി അണുവിമുക്തമായി സൂക്ഷിക്കും

# ഇങ്ങനെ മൃതദേഹം പായ്ക്ക് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത് പ്രത്യേകപരിശീലനം നേടിയ വിദഗ്ധ ജീവനക്കാരാകണം.

# മൃതദേഹം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പിപിഇ കിറ്റ് ഉപയോഗിക്കും

# മൃതദേഹം കൊണ്ടുവന്ന ആംബുലൻസും സ്ട്രച്ചറും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കും


കൊവിഡ് പ്രതിരോധത്തിവിടെ മറ്റ് ആരോഗ്യ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്ക്കരുതെന്ന് ലോകാരോഗ്യ സംഘടന.കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, അടിയന്തര കിചിത്സ വേണ്ടമറ്റ് രോഗങ്ങൾ എന്നിവ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ആരോഗ്യ പ്രവർത്തകർ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം. മറ്റ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി പ്രത്യേകം കൊവിഡ്സെന്ററുകൾ തുടങ്ങുന്നതിനുള്ള മാർഗനിർദ്ദേശംലോകാരോഗ്യ സംഘടന പുറത്തിറക്കി. നിലവിൽ ലോകത്തിനെതിരെ പോരാടുന്ന രാജ്യങ്ങൾക്ക് സഹായകമാകും വിധമാണ് മാന്വൽ ഒ

കൊവിഡ് കാലത്ത് അമേരിക്കയിലെ കാർഷിക മേഖലയും കടുത്ത പ്രതിസന്ധിയിൽ. പഴങ്ങളും പച്ചക്കറികളും ഉടൻ വിളവെടുത്തില്ലെങ്കിൽ രാജ്യത്ത് ഇവയുടെക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഇതിനായി തൊഴിലാളികൾ എത്താത്തതാണ് ഇപ്പോഴത്തെപ്രതിസന്ധി.

...

ഫ്ലോറിഡിലെ പാടങ്ങളിൽതണ്ണിമത്തൻ പാകമായി കിടക്കുന്നു. എന്നാൽ മുൻവർഷത്തെ പോലെ സമയത്തിന് ഇവ വിളവെടുക്കാൻ കഴിഞ്ഞേക്കില്ല. പ്രശ്നം തൊഴിലാളികളാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ പാടങ്ങളിൽ വിളവെടുക്കുന്നത് അതിർത്തി കടന്ന് എത്തുന്നവരാണ്. മെക്സിക്കൻ സ്വദേശികൾ. കൊറോണ മൂലം വിസകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ തൊഴിലാളികൾ അതിർത്തിക്കപ്പുറം പെട്ടുപോയി. മെക്സിക്കോയിൽനിന്ന് അമേരിക്കയിക്ക് വരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആയിരങ്ങളാണ് അതിർത്തിയിൽ തടിച്ചുകൂടിയിരിക്കുന്നത്.

ബൈറ്റ്

നിയന്ത്രണങ്ങളുടെപശ്ചാത്തലത്തിൽ ഇവരെ വേഗം കടത്തി വിടാനും കഴിയില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസിൽജീവനക്കാരും കുറവ്. വിളയെല്ലാം ചീഞ്ഞുപോകും മുന്പ് തൊഴിലാളികൾക്ക് അതി‍ർത്തി കടക്കാൻ പറ്റുമോ എന്ന ആശങ്ക. സമയത്ത് ഇത് നടന്നില്ലെങ്കിൽ ആരോഗ്യ സാന്പത്തിക രംഗങ്ങളിലെ പ്രതിസന്ധിക്കൊപ്പം കാർഷിക ഭക്ഷ്യ രംഗത്തും രാജ്യം കടുത്ത പ്രതിസന്ധിയിലാകും.രുക്കിയിരിക്കുന്നത്

തിരുവനന്തപുരം: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുടെ നില അതീവ​ഗുരുതരമായി തുടരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത് എന്നാണ് സൂചന. 69- വയസുള്ള ഈ രോ​ഗിക്ക് എങ്ങനെയാണ് രോ​ഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നി​ഗമനത്തിലെത്താൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. 

മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇയാൾ പള്ളിയിൽ പോയിട്ടുണ്ട്. രോ​ഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ​ഗോകുലം ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയ‌ിട്ടുണ്ട്. 

നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇയാൾ ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോ​ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു,അതെ ദിവസവും മാർച്ച് 11നും,18നും,21നും  മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. രോഗി ഇപ്പോൾ മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരൻപോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നി‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച നാല് ഡോക്ർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇതുവരെ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios