Asianet News MalayalamAsianet News Malayalam

'കൊവിഡ് ബാധിതനായ നേതാവ് സെക്രട്ടേറിയറ്റില്‍ പോയിട്ടില്ല; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്

 മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രവൃത്തിയാണെന്നും കോണ്‍ഗ്രസിനെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും ഡീന്‍ കുര്യാക്കോസ്

Dean Kuriakose says covid confirmed congress worker did not visit Secretariat
Author
Trivandrum, First Published Mar 28, 2020, 5:34 PM IST

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകന് എതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ഡീൻ കുര്യാക്കോസ് എംപി. മാര്‍ച്ച് 23 ന് കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ഇയാളെ അതിന് മുന്‍പ് പുറത്തറിങ്ങിയതിനെ ചൊല്ലി കുറ്റപ്പെടുത്തരുത്.

ഇയാളെ ആക്ഷേപിക്കുന്നതിനായി മാത്രം മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നടത്തി. സെക്രട്ടേറിയേറ്റില്‍ പോകാത്ത പൊതുപ്രവര്‍ത്തകന്‍ അവിടം സന്ദര്‍ശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രവൃത്തിയാണെന്നും കോണ്‍ഗ്രസിനെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണിതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. 

ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്‍റെ പ്രവൃത്തിയിൽ ഇന്നലെ മുഖ്യമന്ത്രി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. തീരെ നിരുത്തവാദപരമായി പെരുമാറിയ ഇയാൾ വിപുലമായ സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കിയതായി ഇന്നെല വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.  സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം  വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്.

 സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. 

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിലാണ്. ഇയാളുമായി സമ്പര്‍ക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരിച്ചറിഞ്ഞവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

Follow Us:
Download App:
  • android
  • ios