Asianet News MalayalamAsianet News Malayalam

'ആയമ്മ' ജെഎന്‍യുവിലെത്തിയത് സിനിമയുടെ പ്രമോഷന്; ദീപികയ്‍ക്കെതിരെ സന്ദീപ് ജി വാര്യര്‍

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. 

Deepika Padukone pays tax not like others Sandeep G Varier criticism
Author
Thiruvananthapuram, First Published Jan 8, 2020, 11:24 AM IST

തിരുവനന്തപുരം: കേന്ദ്രസ‍ര്‍ക്കാരിനും സര്‍വകലാശാല മാനേജ്മെന്റിനുമെതിരെ ശക്തമായ സമരം നടക്കുന്ന ജെഎൻയു ക്യാംപസിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ബോളിവുഡ് ദീപിക പദുക്കോണിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് പരിഹാസം. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യവുമുണ്ടെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

Image result for deepika padukone jnu

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.

എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം . ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

Follow Us:
Download App:
  • android
  • ios