Asianet News MalayalamAsianet News Malayalam

കാസർകോട് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുഞ്ഞും അമ്മയും

ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ  താമസിക്കുന്നവരാണ്. മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

eight people confirms with covid today
Author
Kasaragod, First Published Apr 2, 2020, 9:33 PM IST

കാസർകോട്: ജില്ലയിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് എട്ട് പേർക്ക്. ഇതോടെ കാസർകോട്ടെ ആകെ രോഗബാധിതരുടെ എണ്ണം 114 ആയി. 

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 33 വയസ്സുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീയും 24  വയസ്സുള്ള അമ്മയും 2 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ  താമസിക്കുന്നവരാണ്. മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും 34 വയസ്സുള്ള മധൂർ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതർ. നാലുപേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത് നാല് പേർ ഗൾഫിൽ നിന്ന് വന്നവരുമാണ്. ഇന്നലെ കാസർകോട് രോഗം സ്ഥിരീകരിച്ച ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത്. 

ഇതരജില്ലകളിൽ നിന്നും വ്യത്യസ്തമായി സമ്പർക്കത്തിലൂടെ രോഗം പകർന്നു കിട്ടുന്നവരുടെ എണ്ണം കാസർകോട് ജില്ലയിൽ കൂടി വരുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പോയ ദിവസങ്ങളിൽ നിരീക്ഷണത്തിലായ ആളുകളുടെ സാംപിൾ പരിശോധന ഫലങ്ങൾ ഇനി വരും ദിവസങ്ങളിൽ വരാനുണ്ട്.


 

Follow Us:
Download App:
  • android
  • ios