Malayalam News Highlights: പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കേരളം

election campaign time for lok sabha election in kerala in last round

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നില്‍. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ

7:06 AM IST

തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു; രക്ഷാദൗത്യം തുടങ്ങി, ജെസിബിയെത്തി മണ്ണ് നീക്കുന്നു

മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റിൽ വീണു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിലാണ് കാട്ടാന വീണത്. ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയാണ്

7:06 AM IST

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം; പൊലീസിലും പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്തുനില്‍ക്കുകയാണ് പ്രതിപക്ഷം. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ദില്ലി പൊലീസിനും പ്രസംഗത്തിന്‍റെ പേരില്‍ പരാതിയെത്തിയിട്ടുണ്ട്.

7:06 AM IST: