വയനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് വയനാട്ടിൽ കർശന നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള പുറത്തിറക്കി.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം. ഈ ജില്ലകളിൽ നിന്നും ഇതിനകം വയനാട് ജില്ലയിൽ പ്രവേശിച്ചവർ 28 ദിവസം ആരുമായും സമ്പർക്കമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്. 

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അഞ്ച് മുതൽ ലോക്ക്ഡൗൺ കാലയളവ് വരെ കേരളത്തിലേക്ക് എത്തിയവർ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും നിർദ്ദേശം ബാധകമാണ്. ഇങ്ങനെ വന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം.

Read Also: കൊവിഡ്: മാർച്ച് 5 മുതൽ കേരളത്തിലേക്ക് എത്തിയവർ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണം